വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്റ്റീവ് ആൻഡ് പോളിയുടെ പൂജ കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്നു.
ചടങ്ങിൽ നടനും നിർമാതാവുമായ വിജയ് ബാബു സ്സിച്ചോൺ കർമവും
നിർമാതാവ് എൻ.എം. ബാദുഷ, മുസമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
എപ്പിക്ക് ഫിലിംസ് & എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ എൻ.എ. മോഷൻ പിക്ച്ചേർസിന്റെ ബാനറിൽ നരേഷ്കുമാർ, നസീർ അഹമ്മദ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
എക്സികുട്ടീവ് പ്രൊഡ്യൂസർ -ലിജു നടേരി. കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിലൂടെ ഹ്യൂമർ, വയലൻസ് ചിത്രമാണ് വിപിൻ ആറ്റ്ലി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആംഗ്ലോ ഇൻഡ്യൻ സംസ്കാരത്തിന്റെ ആചാരാനുഷ്ടാനങ്ങളും ജീവിത രീതിയുമൊക്കെ കോർത്തിണക്കിയ ക്ലീൻ എന്റർടൈനറാണ് ഈ ചിത്രം.
സാജിദ് യാഹ്വയും പുതുമുഖം സിദ്ധാർത്ഥ് സത്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ സ്റ്റീവ്, പോളി എന്നിവരെ അവതരിപ്പിക്കുന്നത്.
ഡ്രാക്കുള സുധീർ, ജൂഡ് ആൻ്റണി ജോസഫ്, മോസപ്പൻ, നിയാ ലൂക്ക്, മുൻസില, ശ്രയാ രാജീവ്, ജേക്കബ് ജോർജ് ജയിംസ്എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.. സംഗീതം- മുഹമ്മദ് സത്താർജി. ഛായാഗ്രഹണം ജോസഫ് സാനിയേൽ(നവാസ് ലെൻസ്മാൻ), എഡിറ്റിംഗ് - ഏ. ആർ ജിബീഷ്, കലാസംവധാനം - കോയാസ്, മേക്കപ്പ് - മനോജ് അങ്കമാലി.
കോസ്റ്റും ഡിസൈൻ- അക്ഷയ അഖിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉണ്ണി സി. അസോസിയേറ്റ് ഡയറക്ടർ -രാജി ആർ. മേനോൻ. വി.എഫ് എക്സ്- വിഷ്ണു മുവി വെഞ്ച്വർ. ഒക്ടോബർ ആദ്യവാരത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിക്കു പുറമേ, പോണ്ടിച്ചേരി ആലപ്പുഴ, മൂന്നാർ, എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.